ബാങ്കിങ്ങിനെ മാനവീകരിക്കുക
Wednesday, January 6, 2010
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍
നമ്മുടെ രാജ്യം ദരിദ്രമാണ്. 20 കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് കീഴെയല്ല, പട്ടിണിരേഖക്ക് കീഴെയാണ് . പുതിയ സാമ്പത്തിക വ്യവസ്ഥ, ചൂഷണ വിമുക്തമായ സാമ്പത്തിക വ്യവസ്ഥ എവിടെയെങ്കിലും ആവശ്യമെങ്കില്‍ ആദ്യം അത് വേണ്ടത് ഇന്ത്യക്കാണ്. കഴിഞ്ഞ ദിവസം, ഒരു എം.പി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഒരു ബില്ലിന്റെ കോപ്പി എനിക്ക് അയച്ചുതന്നു.
ബാങ്കിങ് മേഖലയെ പൂര്‍ണമായും വാണിജ്യവത്കരിക്കുന്നതായിരുന്നു പ്രസ്തുത ബില്‍. ഇപ്പോള്‍ നടക്കുന്നത് വാണിജ്യവത്കരണവും കമ്പോളവത്കരണവുമാണ്. മാനവികവത്കരണമല്ല. നാം വിദ്യാഭ്യാസത്തെ കച്ചവടവത്കരിച്ചു. വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അ്രപാപ്യമായി. നഴ്‌സറി പ~നത്തിനുപോലും പതിനായിരങ്ങള്‍ കോഴ വേണമെന്നായി. ഇപ്പോള്‍ ബാങ്കുകളെ വാണിജ്യവത്കരിക്കുന്നു.
സാധാരണക്കാരനെ പുറം കാലുകൊണ്ട് തട്ടുന്ന വാണിജ്യവത്കരണം. വാണിജ്യവത്കരണമല്ല, മാനവികവത്കരണമാണ് നമുക്കാവശ്യം. സാമ്പത്തിക മേഖലയും ബാങ്കിങ് മേഖലയും മാനവികവത്കരിക്കപ്പെടണം. അതാണ് വികസനോന്മുഖമായ ബാങ്കിങ് സിസ്റ്റം. അതാണ് ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ സവിശേഷത എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, വികസനത്തില്‍ നിന്ന് പണം അന്യരെ അന്യായമായി ചൂഷണം ചെയ്യുന്ന പലിശക്ക് അവിടെ സ്ഥാനമില്ല. പലിശയില്‍നിന്നുള്ള സമ്പൂര്‍ണ മോചനം. ഈ പലിശയാണ് കച്ചവടക്കാരെയും കര്‍ഷകരെയും ആത്മഹത്യയിലെത്തിച്ചത്.
ഈ ദിശയില്‍ പ്രമുഖ ഇസ്‌ലാമിക ധനശാസ്ത്രജ്ഞനായ ഡോ. നജാത്തുല്ലാ സിദ്ദീഖി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ആദ്യം എനിക്ക് ഇതൊരു അദ്ഭുതമായിരുന്നു. ഏതാനും നാള്‍ മുമ്പ് കേരളത്തിലെ ഒരു സംഘടനക്ക് കീഴില്‍ ഈദൃശ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, ഇന്ന് അത് വിജയകരമായി മുന്നേറുന്നു.
നമുക്കും രാജ്യത്തിനും കരകയറാന്‍ കഴിയുന്ന, പണമല്ല മനുഷ്യനാണ് മനുഷ്യത്വമാണ് എന്ന തലത്തിലുള്ള ഈ ശ്രമങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വിജയ ഭാവുകങ്ങള്‍.
(മാധ്യമം)
2010, ജനുവരി 17, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ