2010, ജനുവരി 28, വ്യാഴാഴ്‌ച

പെണ്‍കരുത്തിനെ വെല്ലാനാവില്ല-യിവോണ്‍ റിഡ്ലി


സ്വഫാ നഗര്‍ (കുറ്റിപ്പുറം)ആത്മീയതയിലും ഭൌതികവ്യവഹാരങ്ങളിലും മുസ്ലിംസ്ത്രീകള്‍ അവരുടെ അനിഷേധ്യസാന്നിധ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരുമിച്ചാല്‍ ലോകത്ത് ഒരു ശക്തിക്കും തടയാന്‍ സാധിക്കാത്ത അതുല്യശക്തിയാണ് അവരെന്നും ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്ലി അഭിപ്രായപ്പെട്ടു. കുറ്റിപ്പുറത്ത് കേരള വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സാമ്രാജ്യത്വവും സയണിസവും തീര്‍ക്കുന്ന പുതിയ നവലോകക്രമം ആഗോളഭീഷണിയായി മാറിയിരിക്കുകയാണെന്നും അതിനെ തിരിച്ചറിഞ്ഞ് ചെറുത്തുതോല്‍പിക്കാനുള്ള ശക്തിയാര്‍ജിക്കുന്നതിലൂടെ മാത്രമേ ലോകത്തിന്റെ നിലനില്‍പു ഭദ്രമായിരിക്കുകയേയുള്ളൂ. കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. അവരുടെ ശൈഥില്യം സാമൂഹികപുരോഗതിയെ പിറകോട്ടടിപ്പിക്കും-വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍നിന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത റിഡ്ലി അഭിപ്രായപ്പെട്ടു.

ഫലസ്തീനിലേക്കുള്ള ഗാസാമാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കുകൊണ്ടിരുന്ന കാര്യം മാര്‍ച്ചിന്റെ മുന്നണിപ്രവര്‍ത്തകയായിരുന്ന റിഡ്ലി അനുസ്മരിച്ചു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ഗാന്ധിയുടെ സ്മൃതിയില്‍ ആകൃഷ്ടരായാണ് അവര്‍ എത്തിയത്്. ഗാസയിലെ അധിനിവേശസേനക്കെതിരെ അഹിംസയിലൂന്നിയ ഗാന്ധിയന്‍ സമരമാതൃകയാണ് ഞങ്ങള്‍ കാഴ്ചവെച്ചത്. അതേ ഗാന്ധിയുടെ നാട്ടില്‍ തനിക്ക് പ്രവേശനം നിഷേധിച്ചത് ദുരൂഹവും അപലപനീയവുമാണ്-റിഡ്ലി പറഞ്ഞു. ഇസ്ലാമിലേക്ക് വരുന്നതിനുമുമ്പും മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും പൌരാവകാശപ്രവര്‍ത്തക എന്ന നിലയിലും ഞാന്‍ ഫലസ്തീന്‍പ്രശ്നം കവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വേഷം സ്വീകരിച്ച ശേഷം എന്നെ മതമൌലികവാദിയായി മുദ്രകുത്തുന്നത് അപഹാസ്യമായിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

2010, ജനുവരി 20, ബുധനാഴ്‌ച

ഭാവുകങ്ങള്‍


സ്ത്രീയുടെ

സ്വയം നിര്‍ണ്ണയാവകാശങ്ങളെ

അടക്കിഭരിക്കുന്ന

സാമൂഹിക പ്രവണതകളോട്‌

ചെറുത്തുനില്‍ക്കുമ്പോഴാണു

സ്ത്രീശാക്തീകരണം സംഭവിക്കുന്നത്‌

വിപ്ളവ സ്ത്രീത്വത്തിനു

ഭാവുകങ്ങള്‍...

..

2010, ജനുവരി 17, ഞായറാഴ്‌ച

ബാങ്കിങ്ങിനെ മാനവീകരിക്കുക

ബാങ്കിങ്ങിനെ മാനവീകരിക്കുക
Wednesday, January 6, 2010
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍

നമ്മുടെ രാജ്യം ദരിദ്രമാണ്. 20 കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് കീഴെയല്ല, പട്ടിണിരേഖക്ക് കീഴെയാണ് . പുതിയ സാമ്പത്തിക വ്യവസ്ഥ, ചൂഷണ വിമുക്തമായ സാമ്പത്തിക വ്യവസ്ഥ എവിടെയെങ്കിലും ആവശ്യമെങ്കില്‍ ആദ്യം അത് വേണ്ടത് ഇന്ത്യക്കാണ്. കഴിഞ്ഞ ദിവസം, ഒരു എം.പി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഒരു ബില്ലിന്റെ കോപ്പി എനിക്ക് അയച്ചുതന്നു.

ബാങ്കിങ് മേഖലയെ പൂര്‍ണമായും വാണിജ്യവത്കരിക്കുന്നതായിരുന്നു പ്രസ്തുത ബില്‍. ഇപ്പോള്‍ നടക്കുന്നത് വാണിജ്യവത്കരണവും കമ്പോളവത്കരണവുമാണ്. മാനവികവത്കരണമല്ല. നാം വിദ്യാഭ്യാസത്തെ കച്ചവടവത്കരിച്ചു. വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അ്രപാപ്യമായി. നഴ്‌സറി പ~നത്തിനുപോലും പതിനായിരങ്ങള്‍ കോഴ വേണമെന്നായി. ഇപ്പോള്‍ ബാങ്കുകളെ വാണിജ്യവത്കരിക്കുന്നു.
സാധാരണക്കാരനെ പുറം കാലുകൊണ്ട് തട്ടുന്ന വാണിജ്യവത്കരണം. വാണിജ്യവത്കരണമല്ല, മാനവികവത്കരണമാണ് നമുക്കാവശ്യം. സാമ്പത്തിക മേഖലയും ബാങ്കിങ് മേഖലയും മാനവികവത്കരിക്കപ്പെടണം. അതാണ് വികസനോന്മുഖമായ ബാങ്കിങ് സിസ്റ്റം. അതാണ് ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ സവിശേഷത എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, വികസനത്തില്‍ നിന്ന് പണം അന്യരെ അന്യായമായി ചൂഷണം ചെയ്യുന്ന പലിശക്ക് അവിടെ സ്ഥാനമില്ല. പലിശയില്‍നിന്നുള്ള സമ്പൂര്‍ണ മോചനം. ഈ പലിശയാണ് കച്ചവടക്കാരെയും കര്‍ഷകരെയും ആത്മഹത്യയിലെത്തിച്ചത്.

ഈ ദിശയില്‍ പ്രമുഖ ഇസ്‌ലാമിക ധനശാസ്ത്രജ്ഞനായ ഡോ. നജാത്തുല്ലാ സിദ്ദീഖി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ആദ്യം എനിക്ക് ഇതൊരു അദ്ഭുതമായിരുന്നു. ഏതാനും നാള്‍ മുമ്പ് കേരളത്തിലെ ഒരു സംഘടനക്ക് കീഴില്‍ ഈദൃശ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, ഇന്ന് അത് വിജയകരമായി മുന്നേറുന്നു.
നമുക്കും രാജ്യത്തിനും കരകയറാന്‍ കഴിയുന്ന, പണമല്ല മനുഷ്യനാണ് മനുഷ്യത്വമാണ് എന്ന തലത്തിലുള്ള ഈ ശ്രമങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വിജയ ഭാവുകങ്ങള്‍.


(മാധ്യമം)

ഖുര്‍ആണ്റ്റെ ലളിതാവിഷ്കാരം

ഖുര്‍ആണ്റ്റെ ലളിതാവിഷ്കാരം....
മലയാളത്തില്‍ ഖുറ്‍ആണ്റ്റെ ലളിതാവിഷ്കാരമായി ഒരു വെബ്സൈറ്റ്‌ കാണുക.... പ്രമുഖ എഴുത്തുകാരായ വാണിദാസ്‌ എളയാവൂരും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നു ചേര്‍ന്ന് രചിച്ച്‌ ഐ പി എച്ച്‌ പുറത്തിറക്കിയ ഖുര്‍ആന്‍ ലളിതസാരം എന്ന ഗ്രന്ഥത്തിനെ ഓണ്‍ലൈന്‍ പതിപ്പാണു ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്‌....

അതിണ്റ്റെ ലിങ്ക്‌ ഇതാ ...


ഖുര്‍ആന്‍ പഠന വിധേയമാക്കുക